മാഹി: ജനുവരി 12, 13, 14 തിയതികളില്‍ നടക്കുന്ന മാഹി മേഖല ബാല കലാമേളയുടെ പ്രചരണാര്‍ഥം പബ്ലിസിറ്റി കമ്മറ്റി തയാറാക്കിയ പോസ്റ്റര്‍ ചീഫ് എജ്യുക്കേഷണല്‍ ഓഫിസര്‍ ഉത്തമരാജ്, മാഹി പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എസ്.എ മോഹനന്‍ നമ്പൂതിരിക്ക് നല്‍കി പ്രകാശനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടി.എം സജിത, ടി.പി ഷൈജിത്ത്, ടി.എം സജീവന്‍, ജയിംസ് സി. ജോസഫ് എന്നിവര്‍ സംബന്ധിച്ചു.