കോഴിക്കോട്: ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ നഗരി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പുതുവര്‍ഷ രാവില്‍ രാത്രി 12 മണി വരെ കലാപരിപാടികള്‍ നീളും. പ്രശസ്ത പിന്നണി ഗായകന്‍ വിധു പ്രതാപും ഗസല്‍ മാന്ത്രികന്‍ അലോഷിയും മറ്റു പ്രശസ്ത ഗായകരും അണി നിരക്കുന്ന സംഗീതരാവ് പുതുവര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കും. സിനിമാറ്റിക് അക്രോബാറ്റിക്, ഫയര്‍ ഡാന്‍സുമായി നര്‍ത്തകരും രാവിനെ കൂടുതല്‍ വര്‍ണശബളമാക്കാനെത്തുന്നുണ്ട്. 12 മണിക്ക് വര്‍ണാഭമായ വെടിക്കെട്ടോടെ അന്നേ ദിവസത്തെ പരിപാടികള്‍ അവസാനിക്കും.