ചമ്പാട്: മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) ചമ്പാട് യൂണിറ്റും കണ്ണൂര്‍ മിംസ് ആശുപത്രിയും സംയുക്തമായി പൊന്ന്യംപാലം പുഴക്കല്‍ എല്‍.പി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കണ്ണൂര്‍ മിംസ് ആശുപത്രിയുടെ സജ്ജീകരിച്ച മെഡിക്കല്‍ മൊബൈല്‍ ബസില്‍ വച്ചായിരുന്നു വിദഗ്ധ ഡോക്ടറുടെ പരിശോധന. ബി.പി, ജി.ആര്‍.ബി.എസ്, പള്‍സ് തുടങ്ങിയവയിലും പരിശോധന നടന്നു.
പൊന്ന്യംപാലം മഹല്ല് ഖത്തീബ് അബ്ദുല്‍ ജലീല്‍ നിസാമി പ്രാര്‍ത്ഥന നടത്തി. എം.എസ്.എസ് ചമ്പാട് യൂണിറ്റ് പ്രസിഡന്റ് പി.എം അഷ്‌റഫ് മുതിര്‍ന്ന അംഗം ടി.ടി അലി ഹാജിക്ക് പരിശോധന സ്ലിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.കെ ഇസ്മായില്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പി.പി കാസിം,
വി.ടി ഉസ്മാന്‍ മാസ്റ്റര്‍, പി. സുലൈമാന്‍, റഹീം ചമ്പാട്, നാസര്‍ കോട്ടയില്‍, റഫീക്ക് പാറയില്‍, മുഹമ്മദ് കാവില്‍, മിംസ് ആശുപത്രി ഡോക്ടര്‍ ലിബിന്‍, കോഡിനേറ്റര്‍ ഒ.എം മനു, നഴ്‌സിംഗ് ഹെഡ് രാജു തോമസ്, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ കെ ഫൗസിയ, നിദ ഫാത്തിമ തുടങ്ങിയവര്‍ സംബന്ധിച്ചു.