സമസ്ത ആദര്‍ശ സമ്മേളനം ജനുവരി എട്ടിന് കോഴിക്കോട്ട്

സമസ്ത ആദര്‍ശ സമ്മേളനം ജനുവരി എട്ടിന് കോഴിക്കോട്ട്

ചേളാരി: ജനുവരി എട്ടിന് കോഴിക്കോട്ട് വച്ച് സമസ്ത ആദര്‍ശ സമ്മേളനം നടത്താന്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശ പ്രചാരണം ലക്ഷ്യമാക്കിയും നവീന വാദികളുടെ പൊള്ളത്തരങ്ങള്‍ സമൂഹമധ്യേ തുറന്നുകാണിക്കുന്നതിനും വേണ്ടിയാണ് ബഹുജനപങ്കാളിത്തത്തോടെ കോഴിക്കോട് വിപുലമായ ആദര്‍ശ സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങല്‍ ദേശീയ തലത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും വിദ്യാഭ്യാസ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. അഹ്ലു സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ബിദഈ ആശയങ്ങളെ പ്രതിരോധിക്കുന്നതിനും കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് നടക്കുന്ന ആദര്‍ശ സമ്മേളനത്തിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, എം.കെ കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമ്മര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ജനറല്‍ കണ്‍വീനറും റഷീദ് ഫൈസി വെള്ളായിക്കോട് വര്‍ക്കിംഗ് കണ്‍വീനറും എം.സി മായിന്‍ ഹാജി ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഴുവന്‍ പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം 31ന് വൈകുന്നേരം മൂന്ന് മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത് സംഘാടക സമിതി വിപുലീകരിക്കാനും തീരുമാനിച്ചു. സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി 30ന് നടക്കുന്ന ആറാംഘട്ട ഫണ്ട് സമാഹരണം വിജയിപ്പിക്കാനും യോഗം അഭ്യര്‍ഥിച്ചു. ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി.

പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, വി.മൂസക്കോയ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി മുസ്തഫര്‍ ഫൈസി, യു.മുഹമ്മദ് ശാഫി ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എ.എം പരീദ്, സത്താര്‍ പന്തല്ലൂര്‍, എം.ടി അബൂബക്കര്‍ ദാരിമി, മുസ്തഫ അശ്‌റഫി കക്കുപടി, മുഹമ്മദ് ജസീല്‍ കമാലി, റാഫി പെരുമുക്ക് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *