വര്‍ണ്ണാഭമായി ബാലസംഘം ഘോഷയാത്ര

വര്‍ണ്ണാഭമായി ബാലസംഘം ഘോഷയാത്ര

തലശ്ശേരി: 85-ാം വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് നഗരത്തില്‍ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ വര്‍ണ്ണശബളവും വൈവിധ്യവുമാര്‍ന്നതുമായ ഘോഷയാത്ര നടന്നു. ബാലസംഘം തലശ്ശേരി ഏരിയാ കമ്മിറ്റി നേതൃത്വം നല്‍കുന്ന ഘോഷയാത്രയില്‍ 13 വില്ലേജുകളില്‍ നിന്നുള്ള ആയിരക്കണക്കിന് കുട്ടികള്‍ അണിചേര്‍ന്നു. വില്ലേജുകളില്‍ നിന്നെത്തുന്ന ഘോഷയാത്രകള്‍ ജവഹര്‍ഘട്ടിന് സമീപം കേന്ദ്രീകരിച്ച് പഴയ ബസ് സ്റ്റാന്റ്, ലോഗന്‍സ് റോഡ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ഘോഷയാത്രയുടെ മുന്നില്‍ 101 കലാകാരന്മാര്‍ ചെണ്ടമേളം അവതരിപ്പിച്ചു. നിശ്ചല ദൃശ്യങ്ങള്‍, മുത്തുക്കുടകള്‍, ഡിസ്‌പ്ലേ:കളരി, പന്തം വീശല്‍, ഡ്രസ് കോഡ് എന്നിവ ശ്രദ്ധേയമായി. ഘോഷയാത്ര കടന്നുപോകുന്ന സമയത്ത് നഗരത്തില്‍ പോലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സാനന്ത് എസ്.ഭാനു, പി.സുജിത്ത്, കെ.പി.അലീഷ്യ, സി.രാഷിദ, ഷിയോണ്‍ വിനോദ് , കെ.ആദര്‍ശ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *