Skip to content
- നായകളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗമാണ് പാര്‍വോ.
- ആറുമാസത്തിനകമുള്ള നായ്ക്കുട്ടികളിലാണ് രോഗം കൂടുതലും കാണുന്നത്.
- ദഹനേന്ദ്രിയ വ്യൂഹത്തിനെ പ്രത്യേകിച്ചും ചെറുകുടലിനെയാണ് പാര്‍വോ വൈറസ് ബാധിക്കുന്നത്.
- തളര്‍ച്ചയും വിശപ്പില്ലായ്മയും പനിയും ഛര്‍ദ്ദിയും വയറിളക്കവുമാണ് സാധാരണ ലക്ഷണങ്ങള്‍.
- രോഗം മൂര്‍ച്ഛിച്ച് മരണം സംഭവിക്കാം.
- പാര്‍വോ വൈറസ് ബാധിച്ച നായകളില്‍ പ്രതിരോധശേഷി കുറയുന്നതിനാല്‍ ബാക്ടീരിയല്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
- പാര്‍വോ വൈറസ് ബാധിയ്ക്കാതിരിയ്ക്കുന്നതിനുള്ള മുന്‍ കരുതല്‍ പാര്വോയ്ക്കെതിരെയുള്ള പ്രതിരോധകുത്തിവയ്പ്പ് നായ്ക്കുട്ടികള്ക്ക് എടുക്കുക എന്നതാണ്.
Related