നല്ല ശീലത്തിലേക്ക് നയിക്കുന്നവരാണ് നഴ്‌സറി അധ്യാപകര്‍: മേയര്‍ ബീന ഫിലിപ്

നല്ല ശീലത്തിലേക്ക് നയിക്കുന്നവരാണ് നഴ്‌സറി അധ്യാപകര്‍: മേയര്‍ ബീന ഫിലിപ്

മോണ്ടിസോറി-പ്രീ പ്രൈമറി ടീച്ചേഴ്‌സ് സ്റ്റേറ്റ് ആര്‍ട്‌സ് ഫെസ്റ്റ്-2022 തുടങ്ങി

കോഴിക്കോട്: പാഠ ഭാഗങ്ങള്‍ക്കപ്പുറം കുട്ടികളെ നല്ല ശീലത്തിലേക്ക് നയിക്കുന്നവരാണ് നഴ്‌സറി അധ്യാപകരെന്ന് മേയര്‍ ബീന ഫിലിപ്. കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്റ്റേറ്റ് ആര്‍ട്‌സ് ഫെസ്റ്റ്-2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കുട്ടികള്‍ക്ക് രണ്ടാമതുള്ള അമ്മയാണ് നഴ്‌സറി അധ്യാപികമാര്‍. കുട്ടികളെ സംസ്‌കാരമുള്ളവരാക്കുന്ന പ്രഥമ പങ്ക് ഈ അധ്യാപകര്‍ക്കാണ്. ലോകം മാറുന്ന ഘട്ടത്തില്‍ കുട്ടികളുടെ മനോഭാവത്തിലും മാറ്റം ഉണ്ടാകും.

ഓരോ വ്യക്തികളുടേയും സ്വഭാവ രൂപീകരണത്തില്‍ ചെറിയ പ്രായത്തില്‍ ലഭിക്കുന്ന അധ്യാപകര്‍ സ്വാധീനിക്കും. അതു കൊണ്ട് തന്നെ യഥാര്‍ഥ രാഷ്ട ശില്‍പ്പികളാണ് ഓരോ നഴ്‌സറി അധ്യാപകരെന്നും മേയര്‍ കൂട്ടി ചേര്‍ത്തു. വൈ.എം.സി.എ ഹാളില്‍ നടന്ന ചടങ്ങില്‍ കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ കെ.സതീശന്‍ അധ്യക്ഷത വഹിച്ചു. നടന്‍ കൈലാഷ് മുഖ്യാതിഥിയായി. മികച്ച അധ്യാപനത്തിലൂടെ വനിത കമ്മീഷന്‍ പുരസ്‌ക്കാരം ലഭിച്ച പൂര്‍വ്വ വിദ്യാര്‍ഥി എം.സി അര്‍ജുനയെ ആദരിച്ചു. എം.എ ജോണ്‍സണ്‍, കെ.ബി മദന്‍ ലാല്‍, പ്രതാപ് മൊണാലിസ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 500ഓളം മത്സരാര്‍ഥികളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഫെസ്റ്റ് 30ന് (നാളെ) സമാപിക്കും. സമാപന സമ്മേളനം നാളെ വൈകുന്നേരം അഞ്ച് മണിക്ക് കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നടി കണ്ണൂര്‍ ശ്രീലത സമ്മാന ദാനം നിര്‍വഹിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *