കൊവിഡ് സാഹചര്യത്തെ കുറിച്ച് ചൈന വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അമേരിക്ക; യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കൊവിഡ് സാഹചര്യത്തെ കുറിച്ച് ചൈന വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അമേരിക്ക; യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ന്യൂയോര്‍ക്ക്: ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അമേരിക്ക. രാജ്യത്തെ കൊവിഡ് സാഹചര്യത്തെ കുറിച്ച് ചൈന ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി. എന്നാല്‍, കൊവിഡ് നിയന്ത്രണവിധേയമാണെന്നും ജനുവരി എട്ട് മുതല്‍ ക്വാറന്റീന്‍ ഒഴിവാക്കുമെന്നും ചൈന അറിയിച്ചു.

ചൈനയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രാജ്യാന്തരസമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതായി അമേരിക്ക വ്യക്തമാക്കി. ജനിതകശ്രേണീകരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൈന സുതാര്യത കാത്തുസൂക്ഷിക്കുന്നില്ലെന്നും അമേരിക്ക പറഞ്ഞു. ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും അമേരിക്ക പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ചൈനയിലെ വ്യാപനത്തിന് പിന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്‌റോണ്‍ സബ്-വേരിയന്റ് ബിഎഫ് 7-നെ വേര്‍തിരിച്ചിട്ടുണ്ട്, അതിനെതിരായി വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കും. മറ്റ് കൊവിഡ് വകഭേദങ്ങള്‍ക്കെതിരേ നടത്തിയ സമാനമായ പരിശോധനകളില്‍ വാക്സിനുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *