അന്താരാഷ്ട്ര കരകൗശല മേളയില്‍ നൂല്‍പാവ നാടകം അരങ്ങേറി

അന്താരാഷ്ട്ര കരകൗശല മേളയില്‍ നൂല്‍പാവ നാടകം അരങ്ങേറി

ഇരിങ്ങല്‍: സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ അന്താരാഷ്ട്ര കരകൗശല മേളയില്‍ നൂല്‍പാവ നാടകം അരങ്ങേറി. കഴിഞ്ഞ ദിവസം ആരംഭിച്ച നൂല്‍പാവ നാടകം ജനുവരി ഒമ്പതുവരെ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ അവതരിപ്പിക്കും. കേരളത്തിലെ തനത് പാവകളിയായ തോല്‍പ്പാവക്കൂത്തില്‍ നിന്നും പാവകളിയില്‍ നിന്നും വ്യത്യസ്തമായി നൂല്‍പാവകള്‍ ഉപയോഗിച്ച് നാടക രൂപത്തില്‍ അവതരിപ്പിക്കുകയാണ് വേളം ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ടി.പി കുഞ്ഞിരാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച പാവകളി സംഘം ‘സമന്വയ’.
സ്‌കൂള്‍ പാഠഭാഗങ്ങളിലെ കഥകള്‍ പാവകളി രൂപത്തിലാക്കി കൊണ്ടാണ് പാവകളി ആരംഭിക്കുന്നത്. പുത്തരിയങ്കം, പടച്ചവന്റെ ചോറ്, ബീര്‍ബാലിന്റെ സ്വര്‍ഗയാത്ര ആജ്ഞതകള്‍ക്കപ്പുറം, വടക്കന്‍ പാട്ട്, ഭൂമിയുടെ അവകാശികള്‍, പൂമാതൈ പൊന്നമ്മ എന്നിവയിക്കൊപ്പം പഞ്ചതന്ത്ര കഥകളും വടക്കന്‍ പാട്ടുകളും പാവനാടക രൂപത്തില്‍ ആവിഷ്‌കരിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഇവര്‍ പാവകളി അവതരിപ്പിച്ചിട്ടുണ്ട്. ടി.പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ക്കൊപ്പം ഷൈജു തോടന്നൂര്‍, വിനോദ് ആയഞ്ചേരി എന്നിവരും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *