കോഴിക്കോട്: ഇരിങ്ങല്‍ സര്‍ഗാലയയില്‍ അന്താരാഷ്ട്ര കരകൗശല മേളയുടെ ഭാഗമായി ആറാം ദിനത്തില്‍ ജയന് മൂരാടിന്റെ ഏകപാത്ര നാടകം അരങ്ങേറി. സ്ത്രീധന സമ്പ്രദായത്തിനും വിവാഹ ശേഷം ഭര്‍തൃ വീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തിനും വിവാഹ വീടുകളിലെ ആഡംബരങ്ങള്‍ക്കും എതിരേയുള്ള അതിശക്തമായ അവതരണമായിരുന്നു നാടകം. തുടര്‍ന്ന് മുരളി വാഴയൂരും സംഘത്തിന്റെയും തിറയാട്ടം, രാജീവ് മേമുണ്ടയുടെ മാജിക്ക് ഷോ, ശിവപാദം സ്കൂള്‍ ഓഫ് ഡാന്‍സ് ഗ്രുപ്പിന്റെ നാടോടി നൃത്തം എന്നിവയും അരങ്ങേറി.