വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് ജനങ്ങളോടുള്ള വഞ്ചന എം.എ കരീം

വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് ജനങ്ങളോടുള്ള വഞ്ചന എം.എ കരീം

തലശ്ശേരി: നിത്യോപയോഗ സാധനങ്ങളുടെവര്‍ധനവ് നിയന്ത്രിക്കാന്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണ്. ലക്ഷക്കണക്കിനു രൂപ കാലിതൊഴുത്തിനും മറ്റും ചിലവഴിക്കുമ്പോള്‍ ക്രിയാത്മമായി വില വര്‍ധനവ് നിയന്ത്രിക്കാന്‍ പര്യാപ്തമായ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇതര സംസ്ഥാനത്തു നിന്ന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ എന്തെ മടികാണിക്കുന്നു എന്ന് എസ്. ടി. യു ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാറുകളുടെ കാലത്ത് വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്റ്റാന്റേര്‍ഡ് ഹോട്ടലുകളും സബ്‌സിഡികളും നല്‍കിയ കാര്യം സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും എം.എ കരീം ഓര്‍മ്മപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെയും തൊഴിലാളി ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ എസ്.ടി.യു നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശ്ശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച താലൂക്ക് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ പി മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. ആലിക്കുഞ്ഞി പന്നിയൂര്‍, സാഹിര്‍ പാലക്കല്‍, വി.ജലീല്‍ , സി.പി കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ബി എം ബഷീര്‍ സ്വാഗതവും പി കെ സീനത്ത് നന്ദിയും പറഞ്ഞു. മാര്‍ച്ചിന് പാലക്കല്‍ അലവി, പാറക്കല്‍ നസീര്‍, മുനീര്‍ പാച്ചാക്കര, സമീറ പാറാട്ട് എന്നിവര്‍ നേതൃത്തം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *