വധു ചെണ്ട കൊട്ടി വരന്‍ ഇലത്താളമിട്ടു

വധു ചെണ്ട കൊട്ടി വരന്‍ ഇലത്താളമിട്ടു

മാഹി: സ്വന്തം കല്യാണത്തിന് സ്വയം ചെണ്ടകൊട്ടണമെന്ന മോഹം, കതിര്‍മണ്ഡപത്തില്‍ സാധ്യമാക്കിയതിന്റെ ആത്മനിര്‍വൃതിയില്‍ വധു. നവവധുവിന്റെ മോഹത്തിന് ഇലത്താളം പിടിച്ച് വരന്‍. ശിങ്കാരിമേള വാദ്യസംഘത്തിന്റെ അകമ്പടിയോടെയാണ് ന്യൂ മാഹി ഒളവിലം കൃഷ്ണകൃപയിലെ ചേലോട്ട് രാമചന്ദ്രന്റെയും കാഞ്ചന രാമചന്ദ്രന്റെയും മകനായ ദേവാനന്ദനും കണ്ടാണശേരി ചൊവ്വല്ലൂര്‍ സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളായ ശില്‍പ്പയും ഗുരുവായൂരമ്പലനടയില്‍ വിവാഹിതരായത്. താലികെട്ടി ഹാളിലേക്ക് പോകാന്‍ നേരത്താണ് തിമിര്‍ത്ത് കൊട്ടിയ ശിങ്കാരിമേള സംഘത്തോടൊപ്പം വധു ശില്‍പ്പയും വാദ്യമേളത്തില്‍ കൊട്ടിക്കയറിയത്. ആരോഹണത്തില്‍ നിന്നും അവരോഹണത്തിലേക്കുള്ള താള സഞ്ചാരത്തില്‍ വരന്‍ ദേവാനന്ദും ഇലത്താളലയങ്ങളില്‍ നീരാടി. 25 അംഗ ശിങ്കാരിമേളസംഘത്തിനൊപ്പം വധുവിന്റെ അച്ഛനും ചെണ്ടയുമായി നിറഞ്ഞ് കൊട്ടുന്നുണ്ടായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *