തലശ്ശേരി: ജില്ല ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി , ഇരിട്ടി താലൂക്കുകള്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ മൊബൈല്‍ അദാലത്തും സൗജന്യ നിയമ സേവനവും ആരംഭിച്ചു. ജനുവരി അഞ്ചുവരെ തടരും. മുബാറക് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സബ് ജഡ്ജിയും ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയുമായ വിന്‍സി ആര്‍. പീറ്റര്‍ ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സമൂഹത്തില്‍ ഉരുത്തിരിയുന്ന ഏതു തരം പ്രശ്നങ്ങളും മധ്യസ്ഥതയിലൂടെ സാമ്പത്തികനഷ്ടം ഇല്ലാതെ രമ്യമായി പരിഹരിക്കുന്നതിനുവേണ്ടിയാണ് ഇത്തരം അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും നിയമ സഹായം സാധാരണക്കാരുടെ വാതില്‍ പടിയിലെത്തിക്കുന്ന സംവിധാനമാണ് മൊബൈല്‍ അദാലത്തിലൂടെ സാധിക്കുന്നതെന്നും ജഡ്ജി പറഞ്ഞു. നിയമ സഹായം നല്‍കുന്നതിന് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സാധാരണക്കാരന്റെ അടുക്കലേക്കെത്തുന്ന സംവിധാനമാണ് മൊബൈല്‍ അതാലത്തെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. സി അബ്ദുള്‍ ഖിലാബ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അജേഷ്, മുബാറക് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എ. കെ സക്കരിയ എന്നിവര്‍ സംസാരിച്ചു. ബി. രമേഷ് ബാബു സ്വാഗതവും ജൂസി ഡേവിഡ് നന്ദിയും പറഞ്ഞു. മുപ്പതോളം പരാതികള്‍ ബുധനാഴ്ച അതാലത്തിന്റെ പരിഗണനയിലെത്തി.