മൂന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്തിന് പുറത്ത് അവര്‍ സംഗമിച്ചു

മൂന്നര പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്തിന് പുറത്ത് അവര്‍ സംഗമിച്ചു

മാഹി: മൈസൂര്‍, രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോറല്‍ ആന്‍ഡ് സ്പിരിച്യുല്‍ എജ്യൂക്കേഷന്‍ 1986-87 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ സംഗമം ശ്രീനാരായണ ബി.എഡ് കോളേജില്‍ നടന്നു. സ്റ്റുഡന്റസ് യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കെ. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ശ്രീമദ് സ്വാമി ധര്‍മത്മാനന്ദ് ജി. ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ എ.ജെ ധനജ്ഞയ മുഖ്യപ്രഭാഷണം നടത്തി. എസ്.എന്‍ എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോക്ടര്‍ എന്‍.കെ രാമകൃഷ്ണന്‍, ഡോക്ടര്‍ കെ.ചന്ദ്രന്‍, അഡ്വ: വി.കെ ശശികുമാര്‍, കെ.രാജഗോപാല്‍, ഇ.പ്രദീപ്കുമാര്‍ സംസാരിച്ചു. നോവലിസ്റ്റ് എം. മുകുന്ദനുമായുള്ള സംവാദത്തിന് ശേഷം സംഗമം സമാപിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *