തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിനും തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിനും വിജയം

തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിനും തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിനും വിജയം

തലശ്ശേരി: എം.എം പ്രദീപ്മെമ്മോറിയല്‍ ട്രോഫിയ്ക്ക് വേണ്ടിയുള്ള കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് നടന്ന ഉദ്ഘാടന മത്സരത്തില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ 136 റണ്‍സിനു മട്ടന്നൂര്‍ സ്‌കൂളിനെ പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത സെന്റ് ജോസഫ്‌സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. സെന്റ് ജോസഫ്‌സിനുവേണ്ടി ശ്രീഹരി റന്ദീറും കെ.കെ ഷഹസാദും 18 റണ്‍സ് വീതം നേടി. മട്ടന്നൂരിന് വേണ്ടി സി.കെ സങ്കീര്‍ത്ത് രണ്ട് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മട്ടന്നൂര്‍ 6.1 ഓവറില്‍ 16 റണ്‍സിനു എല്ലാവരും പുറത്തായി. സെന്റ് ജോസഫ്‌സിനു വേണ്ടി പി.വി റബീഹും എ.കെ ജുനൈദും മൂന്ന് വിക്കറ്റുകള്‍ കരസ്ഥമാക്കി. കളിയിലെ താരമായി തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ എ.കെ ജുനൈദിനെ തിരഞ്ഞെടുത്തു.

രണ്ടാം മത്സരത്തില്‍ തലശ്ശേരി ഗവ. ബ്രെണ്ണന്‍ സ്‌കൂള്‍ മട്ടന്നൂര്‍ സ്‌കൂളിനെ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മട്ടന്നൂര്‍ 9.1 ഓവറില്‍ 41 റണ്‍സിനു എല്ലാവരും പുറത്തായി. ബ്രണ്ണന്‍ സ്‌കൂളിന് വേണ്ടി സി.വി.കെ സിലാല്‍ 16 റണ്‍സിനു 5 വിക്കറ്റുകള്‍ കരസ്ഥമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ തലശ്ശേരി ബ്രണ്ണന്‍ സ്‌കൂള്‍ 8.1 ഓവറില്‍ ലക്ഷ്യം കണ്ടു. കളിയിലെ താരമായി തലശ്ശേരി ബ്രണ്ണന്‍ സ്‌കൂളിലെ വി.കെ സിലാലിനെ തിരഞ്ഞെടുത്തു. യു.എ.ഇ ക്യാപ്റ്റന്‍ സി.പി റിസ്വാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ്, ജോയിന്റ് സെക്രട്ടറി പി.നവാസ്, ട്രഷറര്‍ കെ.നവാസ്, വൈസ് പ്രസിഡന്റ് എ.അഭിമന്യു, കമ്മിറ്റി അംഗം പി.കെ ജിതേഷ് എന്നിവര്‍ സംസാരിച്ചു.

നാളെ (29.12.22) രാവിലെ നടക്കുന്ന മത്സരത്തില്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ സ്‌കൂളിനെ നേരിടും. ഉച്ചക്ക് നടക്കുന്ന മത്സരത്തില്‍ തലശ്ശേരി മുബാറക് സ്‌കൂള്‍ മമ്പറം സ്‌കൂളിനെ നേരിടും.

Share

Leave a Reply

Your email address will not be published. Required fields are marked *