സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നു: ജി. സുകുമാരന്‍ നായര്‍

സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നു: ജി. സുകുമാരന്‍ നായര്‍

  • ജാതി സംവരണം അവസാനിപ്പിക്കണം
  • സാമ്പത്തിക സംവരണമാണ് വേണ്ടത്

കോട്ടയം: സമൂഹത്തില്‍ നടപ്പാക്കേണ്ടത് ജാതി സംവരണമല്ലെന്നും പകരം സാമ്പത്തിക സംവരണമാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഏത് ജാതിയില്‍പ്പെട്ടവരായാലും അതിലെ പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്നാല്‍, ജാതിയുടെ പേരില്‍ സമ്പന്നര്‍ ആനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു. പത്ത് ശതമാനം സംവരണം എന്നുള്ളത് മാറി തൊണ്ണൂറ് ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലം വരുമെന്നും സാമ്പത്തിക സംവരണം എന്ന ആവശ്യത്തില്‍നിന്നും ഒരടി എന്‍.എസ്.എസ് പിന്നോട്ട് പോകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *