നന്മണ്ട: കോഴിക്കോട് ജില്ലാ ക്ഷീരസംഗമം 2022-23ന് നന്‍മണ്ട 13 ഡോ. വര്‍ഗീസ് കുര്യന്‍ നഗറില്‍ തുടക്കമായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഡയറി എക്‌സ്‌പോ ഉദ്ഘാടനം നിര്‍വഹിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മോഹനന്‍ .കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാരായണ കുറുപ്പ്, സീമ തട്ടഞ്ചേരി, ടി.കെ രാജീവന്‍, സമീറ ഊളാറാട്ട്, സ്മിത ഉണ്ണൂലിക്കണ്ടി, കെ.മുരളി, മാധവന്‍, ടി.പി ഹുസൈന്‍, വിജയന്‍ കെ.വി, മിനി .എന്‍, സതി .സി, മഞ്ജുഷ .പി, റിജുല .എ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സഹകരണ ശില്‍പശാല നന്‍മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രതിഭാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാംഗോപാല്‍ .ആര്‍ മോഡറേറ്റര്‍ ആയ ശില്‍പശാലയില്‍ പി.സി ബഷീര്‍ (റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍, ആഡിറ്റ് ) വിഷയാവതരണം നടത്തി. അത്തോളി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബൂബക്കര്‍ മാസ്റ്റര്‍, പുതുക്കുടി ബാലന്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, സുരേഷ് ബാബു എം.കെ, സി.ജെ പൗലോസ്, സനില്‍കുമാര്‍ .പി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രാം ഗോപാല്‍ .ആര്‍ നയിച്ച വ്യക്തിത്വ വികസന ക്ലാസ്സില്‍ കെ.വി ജോര്‍ജ്ജ് വിഷയാവതരണം നടത്തി. ലാവണ്യ.സി, മഹേഷ് കെ.കെ എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രം നയിച്ച ഡയറി ക്വിസ് മത്സരവും ജീവനക്കാരുടെ വിവിധ കലാപരിപാടികളോടെ കലാസന്ധ്യയും നടന്നു.