കറവപ്പശു വളര്‍ത്തല്‍ ആദായകരമാക്കാം…

കറവപ്പശു വളര്‍ത്തല്‍ ആദായകരമാക്കാം…

  1. 15 മുതല്‍ 18 മാസം പ്രായത്തില്‍ തന്നെ കിടാരികള്‍ക്ക് ആദ്യ ബീജധാന കുത്തിവയ്പ്പ് നല്‍കുക.
  2. രണ്ടു വയസ് പ്രായമാകുമ്പോഴേക്കും ചിന പിടിച്ച കിടാരികള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം നല്‍കും.
  3. 305 ദിവസത്തെ കറവക്കാലത്തില്‍ 3000 മുതല്‍ 3500 കിലോയില്‍ കുറയാതെ പാല്‍ തരുന്ന പശുക്കളെ വളര്‍ത്തുന്നതിന് തിരഞ്ഞെടുക്കുന്നതാണ് ആദായകരം.
  4. കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ഒന്നാമത്തെയോ രണ്ടാമത്തെയോ കറവയിലുള്ള പശുക്കളെ വാങ്ങുന്നതാണ് ഉത്തമം.
  5. കറവപ്പശുക്കളുടെ പ്രസവ ഇടവേളകള്‍ 12 മുതല്‍ 15 മാസം വരെയാക്കി മാറ്റുന്ന തരത്തില്‍ പരിപാലന മുറകള്‍ ക്രമീകരിക്കുന്നത് ആദായകരമായ പാലുല്‍പ്പാദനത്തിനു സഹായിക്കും.
Share

Leave a Reply

Your email address will not be published. Required fields are marked *