ന്യൂഡല്‍ഹി: ഇ.പിക്കെതിരായ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് പി.ബി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന പൊളിറ്റ്ബ്യൂറോ മീറ്റിങ്ങിലാണ് കേന്ദ്രനേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയത്.
ഇ.പിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായതിലാണ് പി.ബി അതൃപ്തി രേഖപ്പെടുത്തിയത്. പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കണമെന്നും പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാകാതെ നോക്കണമെന്നും പി.ബി.
ആരോപണത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാനനേതൃത്വത്തിന് അന്വേഷണ നടത്താമെന്നും അത് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്നും പി.ബി. ആവശ്യമെങ്കില്‍ സംഭവത്തില്‍ വിശദമായ ചര്‍ച്ച പിന്നീട് ആവാമെന്നും പി.ബി.