കോഴിക്കോട്: മര്‍കസിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ സ്ത്രീ സാന്നിധ്യം നിര്‍ണായകമാണെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ജന്മസിദ്ധ സര്‍ഗശേഷികള്‍ ഉപയോഗപ്പെടുത്താന്‍ കുടുംബിനികള്‍ ഉത്സാഹിക്കണമെന്നും മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി. മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് കെ.മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എ.റശീദ് മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി ഉബൈദുല്ല സഖാഫി, ജോയിന്റ് ഡയറക്ടര്‍മാരായ കെ.കെ ശമീം, മുഹമ്മദലി സഖാഫി വള്ളിയാട്, സി.കെ മുഹമ്മദ്, എ.കെ മുഹമ്മദ് അശ്‌റഫ്, ഡോ. അബൂബക്കര്‍ നിസാമി സംബന്ധിച്ചു. ആദര സംഗമത്തിന് പ്രധാനാധ്യാപിക എ.ആയിശാബീവി ടീച്ചര്‍, ഗേള്‍സ് അലുംനി ഭാരവാഹികളായ ഷോളിത, ഉര്‍സില നേതൃത്വം നല്‍കി.