ശ്രദ്ധേയമായി ‘പാഴ് വസ്തുക്കളില്‍ നിന്ന് വിസ്മയം ‘ പരിപാടി

ശ്രദ്ധേയമായി ‘പാഴ് വസ്തുക്കളില്‍ നിന്ന് വിസ്മയം ‘ പരിപാടി

മാഹി: പളളൂര്‍ ഗവ.വി.എന്‍.പി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന ദശദിന എന്‍.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ‘പാഴ് വസ്തുക്കളില്‍ നിന്ന് വിസ്മയം ‘ എന്ന സോദാഹരണ പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. വി.പി പ്രഭ പാഴ് വസ്തുക്കളില്‍ നിന്ന് നിര്‍മിച്ചെടുത്ത ആകര്‍ഷകവും, ഉപകാരപ്രദവുമായ പലവിധ വസ്തുക്കളുടെ പ്രദര്‍ശനം നടന്നു. പ്രധാന അദ്ധ്യാപിക കെ.ഷീബ അധ്യക്ഷത വഹിച്ചു. കെ.എം.രാധാമണി, കെ.കെ സ്‌നേഹപ്രഭ, ശിഖ ടീച്ചര്‍, സായ് പ്രിയ, അളകനന്ദ, എന്‍.ജാരിയ സംസാരിച്ചു. സ്‌കൂള്‍ പരിസരത്തെ വീടുകളില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തെക്കുറിച്ചുള്ള ലഘുലേഖകളും, തുണി സഞ്ചി വിതരണവും നടത്തി. സങ്കീര്‍ത്തനസേതു, ലാറിസ ഫോര്‍ട്ട്, റെജിന്‍ജിത്ത്, ദേവാംശ്, വര്‍ഷ ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *