മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരിപ്പ് 142 അടിയിലേക്ക്. മുല്ലപ്പെരിയാറിന്റെ പരമാവധി സംഭരണശേഷിയാണ് 142 അടി. 141.9 ആണ് നിലവിലെ ജലനിരപ്പ്. ഉള്‍വനങ്ങളില്‍ മഴ ശക്തമായതാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം. അതേസമയം, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. 750 ഘനയടി വര്‍ധിപ്പിച്ച അളവ്. നേരത്തെ 250 ഘനടയടി വെള്ളമായിരുന്നു കൊണ്ടുപോയിരുന്നത്.

തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്. ഉള്‍വനങ്ങളിലെ മഴയാണ് മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ മൂന്ന് ദിവസമായി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. ഇതിനാല്‍ കേരളം തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *