ന്യൂയോര്‍ക്ക്: ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കൊടുങ്കാറ്റും മൂലം യു.എസില്‍ ഇതുവരെ 60 പേര്‍ മരിച്ചു. 45 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റാണ് അമേരിക്ക നേരിടുന്നത്.
തെക്കന്‍ ന്യൂയോര്‍ക്കിലെ ബഫലോ നയാഗ്ര രാജ്യന്തര വിമാനത്താവളത്തില്‍ ഞായറാഴ്ച 109 സെന്റിമീറ്റര്‍ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചുകാറുകളുടെയും വീടുകളുടെയും മുകളില്‍ ആറടിയോളം ഉയരത്തില്‍ മഞ്ഞുപുതഞ്ഞിരിക്കുകയാണ്.
മണിക്കൂറില്‍ 64 കി.മീറ്ററിലേറെ വേഗത്തില്‍ വീശുന്ന ശീതക്കൊടുങ്കാറ്റുമൂലം ഞായറാഴ്ച മാത്രം 1707 ആഭ്യന്തര-രാജ്യാന്തര വിമാനസര്‍വീസുകളാണ് യു.എസില്‍ റദ്ദാക്കിയത്. ശക്തമായ മഞ്ഞ് വീഴ്ച മൂലം ബഫലോയില്‍ 18 അടി മഞ്ഞൂകൂനയില്‍ ഇവിടെയുള്ള വൈദ്യുതി സബ്‌സ്‌റ്റേഷന്‍ പൂട്ടി. ഇതുമൂലം ആയിരക്കണക്കിന് വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.