തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണവുമായി പോലിസ്. പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായാണ് ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പോലിസ് എത്തിയത്. ആഘോഷങ്ങള്‍ എല്ലാം രാത്രി 12.30 ഓടെ അവസാനിപ്പിക്കാനും പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും നിര്‍ദേശം നല്‍കും.
പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖയുമായി പോലിസ്. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിര്‍ദേശം നല്‍കും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എം.ഡി.എം.എയാണ് പോലിസ് പിടികൂടിയത്. ഈ മാസം ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പോലിസ് പിടികൂടിയത് 300 ഗ്രാം എം.ഡി.എം.എയാണ്. അതിനാല്‍ ലഹരിമരുന്നിന്റെ ഉപയോഗം തടയാനാണ് നിയന്ത്രണങ്ങള്‍ എന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 910 എന്‍.ഡി.പി.എസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പോലിസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 2,707 കേസുകളാണ്. 3,214 പേര്‍ അറസ്റ്റിലായി. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നിന്റെ അളവിലും വര്‍ധനയുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ലഹരിമരുന്ന് ശേഖരിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിപ്പട്ടികയില്‍ പത്തൊമ്പതുകാരിയുള്‍പ്പെടെ 23 പേരാണ് ഉള്‍പ്പെട്ടിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.