ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയില്‍ ശ്രദ്ധേയരാവുകയാണ് മഹാരാഷ്ട്ര സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹുവും. ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പര്‍ പാവകളും പെബിള്‍ ആര്‍ട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളന്‍ കല്ലുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ നിറമുള്ള ചിത്രങ്ങളും പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധതരം പാവകളും ചെറിയ മരക്കമ്പുകള്‍ കുറുകെ മുറിച്ച് അതില്‍ വരച്ചെടുക്കുന്ന മിഴിവാര്‍ന്ന ചിത്രങ്ങളും മനോഹര കാഴ്ചയാണ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ഭാവി സംരംഭകര്‍ക്കുള്ള അംഗീകാരവും ഇവര്‍ നേടിയെടുത്തിട്ടുണ്ട്. പ്രണയം. സൗഹൃദം, ബാല്യം, സ്‌നേഹം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തി ഭംഗിയുള്ള കലാസൃഷ്ടികള്‍ക്ക് ആരാധകര്‍ ഏറെയാണുള്ളത്. സ്ുസ്ഥിര വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ഇവര്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്.