ഡല്‍ഹിയില്‍ തണുപ്പെന്ന് മുഖ്യന്‍; പാര്‍ട്ടിയില്‍ ചൂട്: പരിഹസിച്ച് രമേശ് ചെന്നിത്തല

ഡല്‍ഹിയില്‍ തണുപ്പെന്ന് മുഖ്യന്‍; പാര്‍ട്ടിയില്‍ ചൂട്: പരിഹസിച്ച് രമേശ് ചെന്നിത്തല

  • ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണം

കോട്ടയം: ഇ.പി ജയരാജനെതിരായ അഴിമതി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നത് ഒന്നാം പിണറായി സര്‍ക്കാരിനെതിരേയുള്ള ആരോപണം കൂടിയാണ്. അതിനാല്‍ ഇ.പി ജയരാജന്‍ മന്ത്രിയായിരുന്ന കാലത്തെ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍, ഇതില്‍ മുഖ്യമന്ത്രി പറഞ്ഞത് ഡല്‍ഹിയില്‍ തണുപ്പാണെന്നാണ്, പക്ഷേ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ വലിയ ചൂടാണെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ആളുകളെ പറ്റിക്കുകയാണ്. ജയരാജന്‍ മന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയാണിത്. ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമോ, പാര്‍ട്ടിക്കാര്യമോ അല്ല. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

വന്‍ അഴിമതിയാണ് പിണറായി വിജയന്റെ ഒന്നാം സര്‍ക്കാരും രണ്ടാം സര്‍ക്കാരും നടന്നുകൊണ്ടിരിക്കുന്നത്. വിശ്വാസയോഗ്യമായ അന്വേഷണമുണ്ടായാല്‍ മാത്രമേ വസ്തുതകള്‍ പുറത്ത് വരൂ. മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇ.പി ജയരാജനും പി.ജയരാജനും തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണാന്‍ കഴിയില്ല. ഇടത് മുന്നണി ഗവണ്‍മെന്റിന്റെ കാലത്തെ അഴിമതികള്‍ ഓരോന്നോരാന്നായി പുറത്ത് വരേണ്ടതായിട്ടുണ്ട്. അതിനനുസരിച്ചുള്ള സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *