കോഴിക്കോട്: സര്‍ഗാലയ കരകൗശലമേള 10ാമത് എഡിഷന് അഭൂതപൂര്‍വമായ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നതെന്ന് സി.ഇ.ഒ പി.പി ഭാസ്‌ക്കരന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ആര്‍ട്ടിസാന്‍മാര്‍ പങ്കെടുക്കുന്ന മേള 22ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒമ്പതുവരെ 19 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ രണ്ട് ലക്ഷത്തിലധികം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റേയും വിശിഷ്യാ ഉത്തരമലബാറിന്റെ ടൂറിസം വളര്‍ച്ചയില്‍ കഴിഞ്ഞ 10 വര്‍ഷമായി സര്‍ഗാലയ വലിയ സംഭാവനയാണ് നല്‍കിക്കൊണ്ടിരിക്കുപന്നത്. ഈ വര്‍ഷത്തെ മേളയില്‍ പങ്കെടുക്കുന്ന 500ലധികം വരുന്ന കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ മേളയിലൂടെ പൊതുജനങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ഓരോ വര്‍ഷവും സര്‍ഗാലയില്‍ നാല് ലക്ഷത്തിലധികം പേരാണ് സന്ദര്‍ശിക്കുന്നത്.
വര്‍ഷംതോറും ഇത് വര്‍ധിച്ച് വരികയാണ്. 10 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിട്ടുണ്ട്. തദ്ദേശ കരകൗശല വിദഗ്ധര്‍ക്ക് വിദേശ ആര്‍ട്ടിസാന്‍സുമാരുടെ ഡിസൈനിങ് രീതികള്‍ ഇതുവഴി മനസ്സിലാക്കാന്‍ സാധിക്കും. വിദേശ ആര്‍ട്ടിസാന്‍സുമാാരുമായുള്ള ആശയവിനിമയത്തിലൂടെ ക്രാഫ്റ്റ് എക്‌സ്‌ചേഞ്ച്, സ്‌കില്‍ എക്‌സ്‌ചേഞ്ച്, ഡിസൈന്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയവ സാധ്യമാകും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും വാല്യു ആഡഡ് പ്രോഡക്ട്‌സുകള്‍ രൂുപപ്പെടുത്തിയെടുക്കാനും മേള വഴിയൊരുക്കും.
അന്താരാഷ്ട്ര കരകൗശല മേള നടക്കുന്ന എല്ലാ ദിവസങ്ങളിലും സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നുണ്ട്. ഇതിനകം രണ്ട്‌ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനയാത്രയുടെ ഭാഗമായി സര്‍ഗാലയില്‍ വച്ച് പരിശീലനം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഇരുപതോളം കരകൗശല ഗ്രാമങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വേദിയായും അന്താരാഷ്ട്ര കരകൗശലമേള മാറി കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ 500ലധികം ആര്‍ട്ടിസാന്‍മാരുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്. കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും മേളയില്‍ നടക്കുന്നുണ്ട്. സര്‍ഗാലയ ടൂറിസത്തിനും കരകൗശല മേഖലക്കും പുതിയ മാനമാണ് വെട്ടിത്തുറന്ന് നല്‍കിയിട്ടുള്ളതെന്ന് ഭാസ്‌ക്കരന്‍ കൂട്ടിച്ചേര്‍ത്തു.
മേളയില്ലാത്ത ദിവസങ്ങളിലും രാജ്യത്തിനകത്തും വിദേശത്തുനിന്നും സംസ്ഥാനത്തെ കാമ്പസുകള്‍, സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ബഹുജനങ്ങള്‍ നിത്യേന സന്ദര്‍ശിക്കുന്നന ഒരു ടൂറിസ്റ്റ് കേന്ദ്രമായി സര്‍ഗാലയ മാറിയിട്ടുണ്ട്. ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ തനിമയും പൈതൃകവും സംരക്ഷിക്കുകയും അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തരവും ആഗോളപരവുമായ മാര്‍ക്കറ്റ് ലഭ്യമാക്കുക എന്നത് കഴിഞ്ഞ 10 വര്‍ഷക്കാലമായി നടന്നുവരുന്ന മേളയിലൂടെ സാധിക്കാറുണ്ടെന്നും ഇത്തവണത്തെ മേള വന്‍ വിജയമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.