ജയരാജ യുദ്ധത്തിന്റെ അങ്കലാപ്പില്‍ സി.പി.എം; പൊളിറ്റ് ബ്യൂറോ ഇന്ന് തുടങ്ങും, പിണറായിയുടെ നിലപാട് നിര്‍ണായകം

ജയരാജ യുദ്ധത്തിന്റെ അങ്കലാപ്പില്‍ സി.പി.എം; പൊളിറ്റ് ബ്യൂറോ ഇന്ന് തുടങ്ങും, പിണറായിയുടെ നിലപാട് നിര്‍ണായകം

തിരുവനന്തപുരം: ഇ.പി ജയരാജനെതിരേ ഉയര്‍ന്ന അഴിമതി ആരോപണത്തിന്റെ അങ്കലാപ്പില്‍ സി.പി.എം നില്‍ക്കെ പൊളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം. ഡല്‍ഹിയിലാണ് രണ്ട് ദിവസത്തെ പൊളിറ്റ് ബ്യൂറോയ്ക്ക് ആരംഭം. എ.കെ.ജി ഭവനില്‍ രാവിലെ 11ന് ആരംഭിക്കുന്ന യോഗ അജണ്ടയില്‍ കേരളത്തിലെ ജയരാജ വിവാദം ഉള്‍പ്പെടുത്തിയിട്ടില്ല.
എന്നാല്‍, കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനെതിരേ ഉയര്‍ന്ന ആരോപണം ചിലപ്പോള്‍ അജണ്ടക്ക് പുറത്ത് ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്.

ആരോപണങ്ങളില്‍ മുഖ്യന്റെ നിലപാട് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. ആരോപണത്തില്‍ നിന്നും പിന്നോട്ട് പോകാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പി. ജയരാജന്‍. ഈ സാഹചര്യത്തില്‍ പിണറായിയുടെ നിലപാട് നിര്‍ണായകമാണ്.

കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ചും സാന്ബത്തിക ആരോണപത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര നേതൃത്വം ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിശദീകരണം നടത്താനാണ് സാധ്യത.

Share

Leave a Reply

Your email address will not be published. Required fields are marked *