കോഴിക്കോട്: കേരള പ്രവാസി അസോസിയേഷന്‍ ട്രസ്റ്റിന്റെ ഭവനരഹിതര്‍ക്കായുള്ള ‘ആയിരം ഭവന പദ്ധതി’യുടെ ഭാഗമായി നിര്‍മിച്ച ആദ്യ വീടുകള്‍ താക്കോല്‍ദാനത്തിന് സജ്ജമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യത്തെ രണ്ടു വീടുകളുടെ താക്കോല്‍ദാനവും വീട് നിര്‍മിക്കാനുള്ള സാമ്പത്തിക സഹായ വിതരണവും 29ന് വൈകുന്നേരം 5.30ന് മാവൂര്‍ രാജീവ്ഗാന്ധി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ പരിരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം എം.കെ രാഘവന്‍ എം.പിയും അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക തുടങ്ങിയ ട്രസ്റ്റിന്റെ പദ്ധതി പ്രഖ്യാപനം പി.ടി.എ റഹീം എം.എല്‍.എയും നിര്‍വഹിക്കും. മര്‍ക്കസ് നോളേജ് സിറ്റി മാനേജിങ് ഡയരക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി ഭവന നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായവും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വീല്‍ചെയര്‍ വിതരണവും നിര്‍വഹിക്കും.
കേരള പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പലാത്ത് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സുധ കുമ്പളത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലോളി, മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത്ത്. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വെള്ളപ്പാലത്ത് ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേരും. കേരള പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ അശ്വിനി നമ്പാറത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരള പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ അശ്വിനി നമ്പാറത്ത്, അസോസിയേഷന്‍ നാഷണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജെറി രാജു, അസോസിയേഷന്‍ അംഗങ്ങളായ ഷെഹിന്‍ഖാന്‍, ബീന സുനില്‍, കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഇഖ്ബാല്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍.എന്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.