കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി ആന്‍ഡ് പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് സംസ്ഥാന കലോത്സവം 29,30 തിയതികളില്‍

കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ മോണ്ടിസ്സോറി ആന്‍ഡ് പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് സംസ്ഥാന കലോത്സവം 29,30 തിയതികളില്‍

കോഴിക്കോട്: കേരള എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലേയും മോണ്ടിസ്സോറി ആന്‍ഡ് പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ സംസ്ഥാന കലോത്സവം ‘എം.ടി.ടി.സി ആന്‍ഡ് പി.പി.ടി.ടി.സി സ്റ്റേറ്റ് ആര്‍ട്‌സ് ഫെസ്റ്റ്-2022’ 29, 30 തീയതികളില്‍ വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നായി 600ല്‍പരം വിദ്യാര്‍ഥിനികള്‍ കലാമേളയില്‍ പങ്കെടുക്കും. രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 29ന് രാവിലെ എട്ട് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

രാവിലെ 11 മണിക്ക് മേയര്‍ ബീന ഫിലിപ് കലോത്സവം ഉദ്ഘാടനം ചെയ്യും. കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ കെ. സതീശന്‍ അധ്യക്ഷത വഹിക്കും. നടന്‍ ടിനി ടോം മുഖ്യാതിഥിയായിരിക്കും. കേരള എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ മുഖ്യ രക്ഷാധികാരികളായ പ്രൊഫ. ശോഭീന്ദ്രന്‍, എം.എം ജോണ്‍സന്‍ എന്നിവര്‍ ആശംസകള്‍ നേരും. മികച്ച അധ്യാപനത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ കലാംസ് ബെസ്റ്റ് ടീച്ചര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, ബെസ്റ്റ് ടീച്ചിങ് എക്‌സലന്‍സി അവാര്‍ഡ്, കേരള വനിതാ കമ്മിഷന്‍ പുരസ്‌കാരം, കോഴിക്കോട് വനിതാരത്‌നം ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നേടിയ കേരള എജ്യുക്കേഷന്‍ കൗണ്‍സിലിന്റെ പൂര്‍വ വിദ്യാര്‍ഥിനി അര്‍ജുന എം.സിയെ ചടങ്ങില്‍ ആദരിക്കും. കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രതാപ് മൊണാലിസ സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.ബി മദന്‍ലാല്‍ നന്ദിയും പറയും.

29ന് രാവിലെ ഒനപത് മണിക്ക് കലാമത്സരങ്ങള്‍ ആരംഭിക്കും. സ്റ്റേജ് ഒന്നില്‍ ലളിത ഗാനം, കവിത, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, സംഘഗാനം, മോണോ ആക്ട്, എന്നിവ അരങ്ങേറും. സ്‌റ്റേജ് രണ്ടില്‍ ടീച്ചിങ് മത്സരങ്ങള്‍ നടക്കും. 10 മണിക്ക് സ്റ്റേജിതര ഇനങ്ങളായ കഥാരചന, കവിതാ രചന, പെന്‍സില്‍ ഡ്രോയിങ് എന്നിവ നടക്കും. 30ന് രാവിലെ എട്ട് മണിക്ക് സ്റ്റേജ് ഒന്നില്‍ ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, ഒപ്പന എന്നിവ നടക്കും. വൈകുന്നേരം നാല് മണിക്ക് സമാപന സമ്മേളനം കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ കെ. സതീശന്‍ അധ്യക്ഷത വഹിക്കും. നടി കണ്ണൂര്‍ ശ്രീലത മുഖ്യാതിഥിയായിരിക്കും. കെ.ഇ.സി ഇന്‍ചാര്‍ജ് രതീഷ്‌കുമാര്‍ സ്വാഗതവും ചെയര്‍മാന്‍ പ്രതാപ് മൊണാലിസ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ കേരള എജ്യുക്കേഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ കെ. സതീശന്‍, മുഖ്യ രക്ഷാധികാരികളായ എം.എ ജോണ്‍സണ്‍, പ്രൊഫ. ശോഭീന്ദ്രന്‍, സ്വാഗതസംഘം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പ്രതാപ് മൊണാലിസ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *