കോഴിക്കോട്: എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി നടന്ന ജില്ലാ വിദ്യാര്‍ഥി റാലി കൊടുവള്ളിയെ ശുഭ്ര സാഗരമാക്കി. യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഐന്‍ ടീം അംഗങ്ങള്‍ റാലിയില്‍ അണിനിരന്നു. മദ്‌റസാ ബസാറില്‍ നിന്ന് ആരംഭിച്ച റാലി കൊടുവള്ളി പെട്രോള്‍ പമ്പ് പരിസരത്തെ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍ നഗരിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍.അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സഫ്‌വാന്‍ സഖാഫി പൊക്കുന്ന് അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐ.പി.ബി ഡയരക്ടര്‍ മജീദ് അരിയല്ലൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇല്യാസ് സഖാഫി കൂമണ്ണ പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്. എം.എ, എസ്.ജെ.എം പ്രവര്‍ത്തകര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ചു. ജി. അബൂബക്കര്‍, കെ.അബ്ദുല്‍ കലാം മാവൂര്‍, ഹാമിദലി സഖാഫി പാലാഴി, എ.കെ.സി മുഹമ്മദ് ഫൈസി, നാസര്‍ ചെറുവാടി, സലീം അണ്ടോണ, ഷുക്കൂര്‍ സഖാഫി വെണ്ണക്കോട്, സി.എം യൂസുഫ് സഖാഫി കരുവന്‍ പൊയില്‍, വി.പി അബ്ദുന്നാസര്‍ സഖാഫി, ഡോ. അബൂബക്കര്‍ നിസാമി, മജീദ് പുത്തൂര്‍, ഒ.എം ബഷീര്‍ സഖാഫി സംബന്ധിച്ചു. ഡോ.എം. എസ് മുഹമ്മദ് സ്വാഗതവും ഹാരിസ് കെ.പി.സി നന്ദിയും പറഞ്ഞു.