ഇ.പിക്കെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് എം.വി ഗോവിന്ദന്‍

ഇ.പിക്കെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇ.പി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പി.ബിയില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചയൊന്നുമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്. എന്നാല്‍, വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് നേരത്തെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.
വിവാദം നിലനില്‍ക്കെ കണ്ണൂരിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇ.പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല. എന്നാല്‍, ഇ.പി ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ.പി ജയരാജന്റെ മറുപടി.
സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജന്‍ സംസാരിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ മൈക്ക് ഇല്ലാതെ സമീപിച്ചും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എഴുതാം’ എന്നായിരുന്നു പ്രതികരണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *