ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജനെതിരായ അഴിമതി ആരോപണം പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ചയാകുമെന്ന് സീതാറാം യെച്ചൂരി. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ചും സാമ്പത്തിക ആരോണപത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്ര നേതൃത്വം ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നിനാരംഭിക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതി ആരോപണം പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും സാഹചര്യം കരുതലോടെ കൈകാര്യം ചെയ്യണമെന്നുമാണ് പി.ബി നിര്‍ദേശം. ഇ.പിക്കെതിരേയുള്ള ആരോപണത്തില്‍ അന്വേഷണം സംസ്ഥാനഘടകത്തിന് തീരുമാനിക്കാമെങ്കിലും കേന്ദ്രകമ്മിറ്റിയംഗമായതിനാല്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രകമ്മിറ്റി അനുമതി വേണം.