സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം, ഫണ്ട് വെട്ടിപ്പ്; പി. ജയരാജന് എതിരേ പരാതി പ്രവാഹം

സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം, ഫണ്ട് വെട്ടിപ്പ്; പി. ജയരാജന് എതിരേ പരാതി പ്രവാഹം

കണ്ണൂര്‍: ഇ.പി ജയരാജനെതിരേ സാമ്പത്തിക ആരോപണം പുറത്തുവന്നതിന് പിന്നാലെ പി. ജയരാജനെതിരേയും പരാതികള്‍. സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കാണ് അനേകം പരാതികള്‍ ലഭിച്ചത്. പി. ജയരാജന് ക്വട്ടേഷന്‍ ബന്ധമുണ്ടെന്നും തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതികളിലുണ്ട്. പേര് വച്ചും, പേര് വയ്ക്കാതെയുമുള്ള പരാതികള്‍ ഇക്കൂട്ടത്തിലുണ്ട്. പരാതികളുടെ മുഖ്യ ഉള്ളടക്കം പി. ജയരാജിന് കണ്ണൂരില്‍ ക്വട്ടേഷന്‍ ബന്ധമുണ്ട്, കണ്ണൂരിലെ സ്വര്‍ണക്കടത്ത് സംഘങ്ങളുമായും ബന്ധമുമുണ്ട്, അത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ്.

സാമ്പത്തിക ആരോപണവും പി. ജയരാജനെതിരേ ഉയരുന്നുണ്ട്. വടകര ലോക്സഭാ മണ്ഡലത്തില്‍ പി. ജയരാജന്‍ മത്സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിയിലേക്ക് നല്‍കിയില്ല എന്നാണ് ആരോപണം. ഇ.പി ജയരാജന്‍ അനുകൂലികളില്‍ നിന്നാകാം പരാതികള്‍ എത്തുന്നത് എന്നാണ് കരുതുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *