കൊച്ചി: സ്റ്റേജില്‍ മത്സരാര്‍ത്ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് സ്‌കൂള്‍ കലോത്സവ സംഘാടകര്‍ക്ക് ഹൈക്കോടതി മുന്നറിയിപ്പ്. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക. വിവിധ മത്സരാര്‍ത്ഥികളുടെ ഹരജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്. ഹരജിക്കാരുടെ അപ്പീലുകള്‍ തള്ളിയ അപ്പീല്‍ കമ്മിറ്റി തീരുമാനം പുനഃപരിശോധിക്കാനും കോടതി ഉത്തരവിട്ടു. കലോത്സവത്തിനിടെ സ്റ്റേജില്‍ വച്ച് അപകടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലാ കലോത്സവങ്ങളിലെ മത്സരാര്‍ത്ഥികളാണ് ഹരജിക്കാര്‍. ചവിട്ടുനാടകത്തിനിടയില്‍ കാല്‍കുഴ തെറ്റി പരുക്ക് പറ്റിയ കുട്ടി അടക്കമാണ് കോടതിയെ സമീപിച്ചത്.