സാമൂഹ്യ തിന്മകള്‍ക്കെതിരേ സേവന പ്രസ്ഥാനങ്ങള്‍ പോരാട്ടം തുടരണം: കെ.പി മോഹനന്‍

സാമൂഹ്യ തിന്മകള്‍ക്കെതിരേ സേവന പ്രസ്ഥാനങ്ങള്‍ പോരാട്ടം തുടരണം: കെ.പി മോഹനന്‍

തലശ്ശേരി: യുവതലമുറയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉള്‍പ്പെടെയുള്ള സാമൂഹിക വിപത്തുകള്‍ക്കെതിരേ സേവന പ്രസ്ഥാനങ്ങള്‍ ശക്തമായ പോരാട്ടം തുടരണമെന്ന് കെ.പി മോഹനന്‍ എം.എല്‍.എ പ്രസ്താവിച്ചു. മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി ഓഫീസായ ടി.പി കുട്യാമു സെന്ററിനോടനുബന്ധിച്ച് നവീകരിച്ച സി.പി അബൂബക്കര്‍ കേയി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ എം.എസ്.എസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം.സൈഫുദ്ദീന്‍ ആസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മമ്മദ് കോയ എന്‍ജിനീയര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. അബൂബക്കര്‍ , പി. അബ്ദുറസാഖ് എന്‍ജിനീയര്‍ , ഡോ. പി. മൊയ്തു, ഷംസീര്‍ കൈതേരി , പി.എം ബഷീര്‍ , പി.കെ മുസ്തഫ മാസ്റ്റര്‍ പ്രസംഗിച്ചു. എം.എസ്.എസിന്റെ ജില്ലയിലെ ഏറ്റവും നല്ല യൂണിറ്റിന് കടവത്തൂര്‍ യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത എടപ്പാറ കുഞ്ഞിമുഹമ്മദ് മൗലവി സ്മാരക പുരസ്‌കാരം കെ.പി മോഹനന്‍ എം.എല്‍.എ ജില്ലാ പ്രസിഡന്റിന് കൈമാറി. ടെലിച്ചറി മ്യൂസിക്കിന്റെ മെഹ്ഫിലുമുണ്ടായി. അഡ്വ. പി.വി സൈനുദ്ദീന്‍ സ്വാഗതവും കെ.കെ ഉസ്സന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *