സാമൂഹിക സമുദ്ധാരണത്തില്‍ സ്ത്രീകളുടെ പങ്ക് നിസ്തുലം: സി. മുഹമ്മദ് ഫൈസി

സാമൂഹിക സമുദ്ധാരണത്തില്‍ സ്ത്രീകളുടെ പങ്ക് നിസ്തുലം: സി. മുഹമ്മദ് ഫൈസി

കോഴിക്കോട് : സാമൂഹിക സമുദ്ധാരണത്തില്‍ സ്ത്രീകളുടെ പങ്ക് നിസ്തുലമാണെന്ന് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി. മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുപ്പതാം വര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് വിഭാവനം ചെയ്യുന്ന സാര്‍വദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്ത്രീ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും വിവിധങ്ങളായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബം, തൊഴില്‍, സാംസ്‌കാരിക രംഗങ്ങളിലെ മുന്നേറ്റത്തിനും മര്‍കസ് പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനത്തിന് ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.മൊയ്തീന്‍ കോയയുടെ അധ്യക്ഷത വഹിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി, സി.കെ മുഹമ്മദ്, എ.കെ മുഹമ്മദ് അശ്‌റഫ്, ഡോ.അബൂബക്കര്‍ നിസാമി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പൂര്‍വവിദ്യാര്‍ത്ഥിനി സംഗമത്തില്‍ ഹെഡ്മിസ്ട്രസ് എ.ആയിശാബീവി ടീച്ചര്‍ സംസാരിച്ചു.

നാളെ (ചൊവ്വ) നടക്കുന്ന സമാപന സംഗമം പി.ടി.എ പ്രസിഡന്റ് വി.എം റശീദ് സഖാഫിയുടെ അധ്യക്ഷതയില്‍ മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ എ.റശീദ് മാസ്റ്റര്‍, മര്‍കസ് അക്കാദമിക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ്, മര്‍കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഉബൈദുല്ല സഖാഫി, അഷ്റഫ് അരയങ്കോട്, ജൗഹര്‍, മര്‍കസ് പി.ആര്‍.ഡി ഡയരക്ടര്‍ ഷമീം, അക്ബര്‍ ബാദ്ഷ സഖാഫി ഗേള്‍സ് അലുംനി ഭാരവാഹികളായ ഷോളിത, ഉര്‍സില തുടങ്ങിയവര്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *