കോഴിക്കോട്: കലോത്സവ വേദികളില്‍ ഗ്രീന്‍ ബ്രിഗേഡുകളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 27 മുതല്‍ 29 വരെ ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നതാണ്. മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. 27ന് രാവിലെ 10 മണിക്ക് സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ്, 28ന് രാവിലെ 10 മണിക്ക് ബി.ഇ.എം ജി.എച്ച്.എസ്.എസ്, 29ന് രാവിലെ 10ന് നടക്കാവ് ജി.ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഓറിയന്റേഷന്റെ ഔപചാരികമായ ഉദ്ഘാടനം 28 ന് രാവിലെ 10 മണിക്ക് ബി.ഇ.എം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍വച്ച് കലോത്സവത്തിസംഘാടക സമിതി ചെയര്‍മാന്‍ കൂടിയായപൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.