വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം..

വൈക്കോല്‍ പോഷക സമ്പുഷ്ടീകരണം..

കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വൈക്കോല്‍ കൂടുതല്‍ രുചിയുള്ളതും പോഷക സമ്പുഷ്ടവുമാക്കാനായി യൂറിയ സമ്പുഷ്ടീകരണം നടത്താം. അധികമായാല്‍ യൂറിയ പശുക്കള്‍ക്ക് ദോഷം ചെയ്യും. എന്നാല്‍, നിശ്ചിത അളവില്‍ (4%) യൂറിയ ഉപയോഗിച്ച് വൈക്കോലിന്റെ പോഷകമൂല്യവും സ്വാദും കൂട്ടാവുന്നതാണ്. വെള്ളം കടക്കാത്ത ചാക്കുകളിലോ പ്ലാസ്റ്റിക്/ലോഹ പാത്രങ്ങളിലോ 1:1 എന്ന അനുപാതത്തില്‍ യൂറിയ ചേര്‍ത്ത വൈക്കോല്‍ സൂക്ഷിക്കാവുന്നതാണ്. നാല് കിലോ യൂറിയ നൂറ് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ഉപയോഗിച്ച് നൂറ് കിലോ വൈക്കോല്‍ പോഷകസമ്പുഷ്ടീകരണം നടത്താം.
അര അടിയോളം വൈക്കോലിനു മുകളില്‍ യൂറിയ ലായനി ഒഴിക്കണം. പാത്രം/ചാക്ക് നിറയുന്നതുവരെ വീണ്ടും ഇതുപോലെ വൈക്കോലും യൂറിയ ലായനിയും ഒഴിക്കണം. അതിനു മുകളിലായി പോളിത്തീന്‍ ഷീറ്റോ മറ്റോ ഉപയോഗിച്ച് മൂടിയ ശേഷം ഭാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൈക്കോല്‍ അമര്‍ത്തി വയ്ക്കണം. രണ്ടു മുതല്‍ മൂന്ന് വരെ ആഴ്ചകള്‍ക്കുശേഷം ഈ വൈക്കോല്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാവുന്നതാണ്. കാലിത്തീറ്റയായി യൂറിയ ചേര്‍ത്ത് വൈക്കോല്‍ ശരീരതൂക്കത്തിന്റെ മൂന്ന് ശതമാനം അളവില്‍ നല്‍കാവുന്നതാണ്. ഇങ്ങനെ പോഷകഗുണം കൂട്ടിയ വൈക്കോലില്‍ അമോണിയയുടെ ഗന്ധം ഉണ്ടാകും. കാലിത്തീറ്റയായി നല്‍കുന്നതിന് മുന്‍പ്. കുറച്ചു സമയം തുറന്നുവയ്ക്കുകയാണെങ്കില്‍ ഈ ഗന്ധം മാറിക്കിട്ടും.

Share

Leave a Reply

Your email address will not be published. Required fields are marked *