കോഴിക്കോട്: വെസ്റ്റ്ഹില്‍ അനാഥമന്ദിര സമാജത്തിന് കീഴില്‍ ലെപ്രസി ബാധിച്ചവരെ പുനരധിവസിപ്പിക്കാന്‍ 1946ല്‍ സ്ഥാപിച്ച ഡിസേബിള്‍ഡ് ഹോമില്‍ നിന്നും ലെപ്രസി ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി കഴിഞ്ഞ 76 വര്‍ഷമായി ഉപയോഗിച്ച വഴി അടച്ചതിനെതിരേ പ്രതിഷേധവുമായി അന്തേവാസികള്‍. നീതിക്കായി പോരാടുമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുക്കൊണ്ട് പുവര്‍ ഹോംസ് സൊസൈറ്റി സെക്രട്ടറി സുധീഷ് കേശവപുരി പറഞ്ഞു. എക്‌സിക്യൂട്ടീവ് മെമ്പര്‍ ഹാഷിം കടാക്കലകം അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം പുല്ലൂര്‍ക്കണ്ടി അശോകന്‍, സച്ചിന്‍ എ.കെ , മുരളീധരന്‍.സി, അന്തേവാസികളായ കറുപ്പന്‍ കെ.വി, മുഹമ്മദ് കോയ പി.ടി, ആയിശബി എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ കെ.എന്‍ കുറുപ്പും എ.വി കുട്ടിമാളു അമ്മയും 1937ല്‍ സ്ഥാപിച്ച വെസ്റ്റ്ഹില്‍ പുവര്‍ ഹോംസ് സൊസൈറ്റിയുടെ കീഴില്‍ ചേവായൂരില്‍ ലെപ്രസി ബാധിച്ച് മാറുകയും കുടുംബാംഗങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്ത രോഗികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി സ്ഥാപിച്ചതാണ് ഡിസേബിള്‍ഡ് ഹോം.