ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ. നാളെ രാവിലെ 10.45നാണ് കൂടിക്കാഴ്ച. സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ ആശങ്ക സൃഷ്ടിച്ച ബഫര്‍ സോണ്‍ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കും എന്നാണ് വിവരം. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.
സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.