തൃശ്ശൂര്‍: തൃശ്ശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. തൃശ്ശൂര്‍-കാഞ്ഞാണി പാതയിലെ അരിമ്പൂരിലാണ് വാഹനാപകടമുണ്ടായത്. ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചവര്‍. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ വിന്‍സന്റ് (61) ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ജോസഫ് എന്നിവരാണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ റിട്ടയേഡ് അധ്യാപകനാണ് സി.ഐ വിന്‍സന്റ്.
ഉച്ചക്ക് 12:45 ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ചാവക്കാട് ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം തൃശൂരില്‍ ഒരു വിവാഹ ചടങ്ങിന് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് തൃശൂരില്‍ നിന്ന് വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന ബസിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിന്റെ ശക്തിയില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.