കോഴിക്കോട്: ‘ജീവിതം വര്‍ണാഭമാക്കാം’ (Let’s Colour Our Life) എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം 28ന് ഫറോക്ക് നെല്ലൂര്‍ സ്‌റ്റേഡിയിത്തില്‍ നടക്കും. വൈകീട്ട് നാല് മണിക്ക് കൗമാരക്കാരുടെ വൈവിധ്യവും വര്‍ണശബളവുമായ റോഡ്‌ഷോയോടെ സമ്മേളനം ആരംഭിക്കും. സാംസ്‌കാരികവും വൈജ്ഞാനികവുമായ അഭ്യുന്നതിയാണ് ടീന്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. സംഘന 10 വര്‍ഷം പൂര്‍ത്തായാക്കുന്ന ഘട്ടത്തിലാണ് സംസ്ഥാനത്തുടനീളം ജില്ലാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്. ടീന്‍ ഇന്ത്യ ലോഗോയിലെ എട്ട് നിറങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് റാലിയില്‍ വിദ്യാര്‍ഥികള്‍ അണിനിരക്കുക. മുദ്രാഗീതങ്ങള്‍, അന്താരാഷ്ട്ര വിപ്ലവ വാക്യങ്ങള്‍, ഈണമാര്‍ന്ന ഗദ്യങ്ങള്‍, ചൊല്ലുകള്‍, പ്ലക്കാര്‍ഡുകള്‍, ബാനറുകള്‍ എന്നിവ കൂടാതെ ബാന്‍ഡ് മേളം, കോല്‍ക്കളി, സൂഫി ഡാന്‍സ്, റോളര്‍ സ്‌കേറ്റിങ്, ദഫ് മുട്ട്, സമ്മേളന സന്ദേശം വിളംബരം ചെയ്യുന്ന പ്ലോട്ടുകള്‍, ആവിഷ്‌കാരങ്ങള്‍ തുടങ്ങിയവ റാലിക്ക് മാറ്റുകൂട്ടും.
പ്രാദേശികവും മറ്റുമായ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരങ്ങളും റാലിയില്‍ ഉള്‍പ്പെടുത്തും. ‘ജീവിതം വര്‍ണാഭമാക്കാം’ എന്ന പ്രമേയത്തിലൂന്നിയ സര്‍ഗാവിഷ്‌കാരം ദൃശ്യ-ശ്രവ്യ സംവിധാനങ്ങളുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ ആവിഷ്‌കരിക്കും. തുടര്‍ന്ന് വൈകീട്ട് കലാപരിപാടികള്‍ അരങ്ങേറും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി, കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ടീന്‍ ഇന്ത്യ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അബ്ബാസ് കൂട്ടില്‍, സംസ്ഥാന ക്യാപ്റ്റന്‍ സബ്ഹാന്‍, ജില്ലാ രഭാധികാരികളായ ടി.ശാക്കിര്‍, ഫൈസല്‍ പൈങ്ങോട്ടായി, ആയിഷ ഹബീബ്, താഹിറ പി.കെ, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റഊഫ് റഹ്‌മാന്‍, ജില്ലാ ക്യാപ്റ്റന്‍മാരായ ഹിഷാം അബ്ദുല്‍ വഹാബ്, നുഹ അന്‍വര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹിഷാം അബ്ദുല്‍ വഹാബ്, നുഹ അന്‍വര്‍, ഫഹ്‌മിദ നസീര്‍, റഊഫ് റഹ്‌മാന്‍ മുക്കം, ജലീല മാത്തോട്ടം, എന്‍.പി.എ കബീര്‍ എന്നിവര്‍ പങ്കെടുത്തു.