ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു

ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു

കോഴിക്കോട്: ക്രിസ്തുമസ് ദിനത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ സി.എസ്.ഐ മലബാര്‍ ഡയോസിസ് ബിഷപ്പ് ഡോ.ആര്‍.ടി റവ. റോയിസ് മനോജ് വിക്റ്ററിനെ സന്ദര്‍ശിച്ചു. സി.എസ്.ഐ സഭ മലബാറിന്റെ ചരിത്രത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും സഭയുടെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അഡ്വ. പ്രവീണ്‍കുമാര്‍ ബിഷപ്പുമായി ആശയവിനിമയം നടത്തി. സഭയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അഡ്വ.ടി സിദ്ദിഖ് എം.എല്‍.എയും ബിഷപ്പിന് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. ഐ.എന്‍.ടി.യു.സി നോര്‍ത്ത് റീജ്യണല്‍ പ്രസിഡന്റ് ജോയ് പ്രസാദ്പുളിക്കലും പ്രവീണ്‍ കുമാറിനൊപ്പം ഉണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *