ബംഗളൂരു: മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്. തിയേറ്ററുകളിലും സ്‌കൂളുകളിലും കോളജുകളിലുമാണ് നിലവില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അതുപോലെ, പുതുവര്‍ഷാഘോഷം നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. പബ്ബുകളിലും മാളുകളിലും മാസ്‌ക് നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമാണിതെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
196 പുതിയ കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3428 ആയി. ഈ കേസുകളെല്ലാം ബി.എഫ് 7 വകഭേദത്തില്‍പ്പെട്ടതാണ്.