ചൊക്ലി: നവീകരിച്ച ചൊക്ലി എം.ടി.എം വാഫി കോളേജ് ഐ.ടി ലാബ് ഉദ്ഘാടനം എം.ടി.എം ട്രസ്റ്റ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ സഫാരി നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ നാനോന്മുഖ പുരോഗതിക്ക് വിവര വിനിമയ സാങ്കേതിക മേഖലകളില്‍ പുതിയ ചുവടുവയ്പ്പുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി. പുതുതായി നിര്‍മിച്ച കോളേജ് യൂണിയന്‍ ഓഫിസ് പാറമ്മല്‍ മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. വൈ.എം ഇസ്മായീല്‍ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ അബ്ദു റസാഖ് വാഫി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന വാഫി കലോത്സവത്തില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് മാനേജിങ് ട്രസ്റ്റി എം.അബ്ദുന്നാസര്‍ ഹാജി ഉപഹാര സമര്‍പ്പണം നടത്തി. നസീര്‍ ഹാജി, സി. കെ ഫര്‍ഹദ്, മഹ്‌മൂദ് തലശ്ശേരി, സുലൈമാന്‍ മാസ്റ്റര്‍, യൂസുഫ് മാസ്റ്റര്‍, ഖാസിം മദനി, സൈദലവി മാസ്റ്റര്‍, പി.മൊയ്തു ഹാജി, അസീസ് മാസ്റ്റര്‍, ഇബ്രാഹീം ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു. കോളേജ് മാനേജര്‍ നൗഫല്‍ മൗലവി എലങ്കമല്‍ സ്വാഗത പ്രഭാഷണവും യൂണിയന്‍ സെക്രട്ടറി ജുനൈദ് കായക്കൊടി നന്ദിയും പറഞ്ഞു.