സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള: ഭിന്നശേഷിക്കാരുടെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

സര്‍ഗാലയ അന്താരാഷ്ട്ര കരകൗശല മേള: ഭിന്നശേഷിക്കാരുടെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങല്‍: സര്‍ഗാലയില്‍ നടക്കുന്ന അന്താരാഷ്ട്ര കരകൗശല മേളയില്‍, യു.എല്‍ ഫൗണ്ടേഷന്‍ ഒരുക്കിയ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ സ്റ്റാളിന്റെ ഉദ്ഘാടനം കഥാകാരന്‍ എം. മുകുന്ദനും, ആദ്യ വില്‍പ്പന സിനിമാ സംവിധായകന്‍ എം.മോഹനനും നിര്‍വഹിച്ചു. ചടങ്ങില്‍ യു.എല്‍ ഫൗണ്ടേഷന്‍ ഡയരക്ടര്‍ ഡോ. എം.കെ ജയരാജ്, അഭിലാഷ് ശങ്കര്‍, യു.എല്‍ ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷമീം എന്നിവര്‍ സന്നിഹിതരായിരുന്നു. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ഭിന്നശേഷിക്കാരിലെ മുതിര്‍ന്നവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന യു.എല്‍ ഫൗണ്ടേഷന്റെ സര്‍ഗാലയ ഫെസ്റ്റില്‍ ഒരുക്കിയ ഭിന്നശേഷിക്കാരുടെ സ്റ്റാളില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലഭ്യമാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *