സമൂഹ ഗായത്രി യജ്ഞം ഇന്ന്

സമൂഹ ഗായത്രി യജ്ഞം ഇന്ന്

കോഴിക്കോട്: ഹരിദ്വാര്‍ ആസ്ഥാനമായ വേള്‍ഡ് ഗായത്രി പരിവാറും ശ്രേഷ്ഠാചാര സഭയും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ സമൂഹ ഗായത്രി യജ്ഞം നടത്തുന്നു. പുരോഹിതന്മാരില്ലാതെ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും യജ്ഞം ചെയ്യാവുന്ന തരത്തില്‍ ജനകീയമായാണ് ഗായത്രി യജ്ഞം നടക്കുക. ഗായത്രി പരിവാര്‍ ആചാര്യന്‍ ശ്രീറാം ശര്‍മയാണ് യജ്ഞ രീതി ചിട്ടപ്പെടുത്തിയത്. യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കോഴിക്കോട് ചിന്മയ മിഷനിലെ സ്വാമി ചിദാത്മാനന്ദ, ഹരിദ്വാര്‍ ദേവ സംസ്‌കൃതി വിശ്വവിദ്യാലയം പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ചിന്മയ് പാണ്ഡ്യ, വാസന്തി വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിക്കും. ശ്രേഷ്ഠാചാര സഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ അധ്യക്ഷനായിരിക്കും. ചിത്രകാരന്‍ സുനില്‍ തേഞ്ഞിപ്പാലത്തെ ആദരിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *