ശിവഗിരി തീര്‍ത്ഥാടന ദിവ്യജ്യോതി ഡിസംബര്‍ 26ന്

ശിവഗിരി തീര്‍ത്ഥാടന ദിവ്യജ്യോതി ഡിസംബര്‍ 26ന്

  • കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് പ്രയാണം ആരംഭിക്കും

കോഴിക്കോട്: 90ാമത് ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ ജ്വലിപ്പിക്കുന്നതിനുള്ള ദിവ്യജ്യോതി 2022 ഡിസംബര്‍ 26 തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. മലബാറില്‍ ഗുരുദേവന്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വഹിച്ച കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, തലശ്ശേരി ജഗന്നാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടാണ് ഈ വര്‍ഷം കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍നിന്നും ജ്യോതി ആരംഭിക്കുന്നത്.
ജ്യോതി പ്രയാണം ബ്രഹ്‌മശ്രീ. ധര്‍മ്മചൈതന്യ സ്വാമികള്‍ (ശിവഗിരി മഠം) ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ക്ഷേത്രയോഗം പ്രസിഡണ്ട് പി.വി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. തലശ്ശേരി ജഗന്നാഥ ക്ഷേത്രം പ്രസിഡണ്ട് അഡ്വ. കെ.സത്യന്‍, കണ്ണൂര്‍ സുന്ദരേശ്വരം ക്ഷേത്രം പ്രസിഡണ്ട് കെ.പി ബാലകൃഷ്ണന്‍ ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം വൈസ് പ്രസിഡണ്ട് പി.സുന്ദര്‍ദാസ്, ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
ജംഗീഷ് കെ.ആര്‍ ചെയര്‍മാനും എം.ഡി ജഗന്നാഥന്‍ ക്യാപ്റ്റനും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ കോഴിക്കോട് ജില്ല സെക്രട്ടറി പി.പി രാമനാഥന്‍ ജനറല്‍ കണ്‍വീനറും ദിനേശന്‍ കളരിക്കണ്ടി കോ-ഓഡിനേറ്ററുമായുള്ള കമ്മിറ്റിയാണ് ദിവ്യജ്യോതി പ്രയാണ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ 26, 27, 28, 29 തിയ്യതികളില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുടെ സഞ്ചരിച്ച് ഡിസംബര്‍ 29ന് വൈകീട്ട് ശിവഗിരിയില്‍ എത്തിച്ചേരും. 29ന് വൈകീട്ട് 5 മണിക്ക് ക്ഷേത്രയോഗം ഭാരവാഹികള്‍ ശിവഗിരി മഹാസമാധിയില്‍ വെച്ച് ജ്യോതി ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും.

Share

Leave a Reply

Your email address will not be published. Required fields are marked *