കോഴിക്കോട്: ആധുനികതയ്ക്കും അപ്പുറമുള്ള ടെക്‌നോളജി വൈവിധ്യങ്ങള്‍ ഏറ്റവും ആദ്യം പരിചയപ്പെടുത്താന്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ കോഴിക്കോട് കുന്ദമംഗലത്ത് ഐ.ഐ.എം മെയിന്‍ ഗേറ്റിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഈ വലിയ ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 24ന്) രാവിലെ 10ന് കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീം മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ ഷാജിയും ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ മൈജി ഫ്യൂച്ചര്‍ സ്റ്റോറാണിത്.
ഹോം & കിച്ചണ്‍ അപ്ലൈന്‍സിന്റെ ഡിജിറ്റല്‍ ഇലക്ട്രോണിക്‌സിന്റെയും വൈഡ് കലക്ഷനും ബെസ്റ്റ് ചോയ്‌സും ഏറ്റവും വലിയ വിലക്കുറവും ഏറ്റവും നല്ല ഓഫറുകളും മൈജി ഈ ഫ്യൂച്ചര്‍ സ്റ്റോറനൊപ്പം ഗ്യാരണ്ടി നല്‍കുന്നു. ഗംഭീര ഉദ്ഘാടനദിന ഓഫറുകളാണ് ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തിയത്. ആദ്യം ഷോറൂമിലെത്തിയ 200 പേര്‍ക്ക് വമ്പന്‍ ലാഭത്തില്‍ ഏറ്റവും വലിയ വിലക്കുറവില്‍ പ്രൊഡക്ടുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു. 65 ഇഞ്ച് വരെയുള്ള എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വികള്‍, ലാപ്‌ടോപ്പ്, റഫ്രിറജറ്റേറ്റര്‍, ടാബ്‌ലെറ്റ്, വാഷിങ് മെഷീന്‍, ഗ്ലാസ്‌ടോപ് സ്റ്റൗ, മിക്‌സര്‍ ഗ്രൈന്റര്‍, 5.1 ഹോം തിയേറ്റര്‍, സ്മാര്‍ട്ട് വാച്ച് എന്നിവ സ്വപ്‌നത്തില്‍ പോലും സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിലക്കുറവിലാണ് ഉപഭോക്താക്കള്‍ വീട്ടിലെത്തിച്ചത്. കൂടാതെ ഭാഗ്യശാലികള്‍ക്ക് വാങ്ങുന്നത് സൗജന്യമായി നേടാന്‍ ഷോറൂമിലൊരുക്കിയ ആവേശകരമായ ലക്കി ബോള്‍ ഗെയിമും വലിയ ജനപ്രീതി നേടി. 100 ശതമാനം ഡിസ്‌കൗണ്ടിന് പുറമേ ടി.വി, വാഷിങ്‌മെഷീന്‍, മൊബൈല്‍ ലാപ്‌ടോപ്പ് തുടങ്ങി വിലയേറിയ സൗജന്യ സമ്മാനങ്ങളും ബോള്‍ ഗെയിമിന്റെ പ്രത്യേകതയായിരുന്നു.
ഇതുവരെ കണ്ടറിയാത്ത അതിശയിപ്പിക്കുന്ന അതിവിപുലമായ ഹോം അപ്ലയന്‍സ്, കിച്ചണ്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് കലക്ഷനുകളാണ് കുന്ദമംഗലത്തെ ഈ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ കാഴ്ചവയ്ക്കുന്നത്. ടി.വി, എ.സി, വാഷിങ് മെഷീന്‍, ഡിഷ്‌വാഷര്‍, റഫ്രിജറേറ്റര്‍ തുടങ്ങി എല്ലാ ഗൃഹോപകരണങ്ങളുടേയും മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ ആക്‌സസറീസ് തുടങ്ങി എല്ലാ ഇലക്ടോണിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും മിക്‌സര്‍ ഗ്രൈന്റര്‍, മൈക്രോവേവ് ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങി എല്ലാ കിച്ചണ്‍ അപ്ലയന്‍സസിന്റെയും കംപ്ലീറ്റ് റേഞ്ചും വൈഡ് കലക്ഷനും ഈ വലിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറിലുണ്ട്.